Sep 15, 2008

A press clipping from Malayala Manorama Newspaper, that appeared on the 14th of September, 2008.


മനംകവര്‍ന്ന രാഗങ്ങളുമായി തൃശ്ശൂര്‍ സഹോദരന്മാര്‍

കോഴിക്കോട്‌: മികച്ച ആലാപനശൈലിയാല്‍ കൃതികളുടെ ഈണത്തെയും സാഹിത്യത്തെയും സമ്പന്നമാക്കിക്കൊണ്ട്‌, തൃശ്ശൂര്‍ സഹോദരന്മാരായ കൃഷ്‌ണമോഹന്‍, രാംകുമാര്‍മോഹന്‍ എന്നിവര്‍ ചേര്‍ന്ന്‌ തളി ജയ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രോതാക്കളുടെ മനംകവര്‍ന്നു. ശങ്കരാഭരണരാഗത്തിന്റെ പ്രയോഗശൈലി തികച്ചും രൂപപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമായും ഇവര്‍ 'എന്തുകുപെദല' എന്ന ത്യാഗരാജകൃതി ആലപിച്ചത്‌. ഇതില്‍ നിരവലിലെ, മര്‍മപ്രധാന ഭാവങ്ങളും സ്വരസഞ്ചാരങ്ങളുമെല്ലാം സംഗീതപ്രിയര്‍ക്ക്‌ പുതിയൊരനുഭവമായി. നാട്ടക്കുറിഞ്ചിയിലെ, 'ചലമേല' എന്ന വര്‍ണത്തോടെയാണ്‌ പരിപാടിയാരംഭിച്ചത്‌. ഹംസനാദത്തിലെ ത്യാഗരാജകൃതിയായ 'ബണ്ടുരീതികോലു' (ആദി) സാമരാഗത്തിലെ ദീക്ഷിതരുടെ 'അന്നപൂര്‍ണേ വിശാലാക്ഷി' (ആദി) തുടങ്ങിയ കൃതികളുടെ ആലാപനവും ഭാവലയമുള്ളവയായിരുന്നു. ഗാനത്തിന്റെ മര്‍മസ്ഥാനമറിഞ്ഞ്‌ മൃദംഗത്തില്‍ വാദനമൊരുക്കിയ തൃശ്ശൂര്‍ മോഹനും ഘടത്തില്‍ ഗോപിനാഥപ്രഭുവും ചേര്‍ന്നവതരിപ്പിച്ച തനിയാവര്‍ത്തനവും ശ്രദ്ധേയമായി. പക്കാലാ രാമദാസായിരുന്നു വയലിന്‍ വാദകന്‍.

4 comments: